വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലയിലെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേക്ക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), സെക്യൂരിറ്റി തസ്തികകളില്‍ ഇന്ന് (നവംബര്‍ 30) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ക്ക് എം.എസ്.ഡബ്ള്യൂ/എം.എ (സോഷ്യോളജി/എം.എ(സൈക്കോളജി)/എം.എസ്സി(സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ. പ്രതിമാസം 12,000 രൂപയാണ് വേതനം. സൈക്കോളജിസ്റ്റിന് (പാര്‍ട്ട് ടൈം) എം.എസ്സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ. സെക്യൂരിറ്റിക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായം 25 നും 45 നും മധ്യേ.
തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2348666.
(കെ.ഐ.ഒ.പി.ആര്‍-2295/18)
- Log in to post comments