Skip to main content

ഭിന്നശേഷി ദിനാചരണം: മത്സരങ്ങള്‍ നാളെ

 

                സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം ഡിസംബര്‍ 3ന് വിപുലമായ പരിപാടികളോടെ നടത്തും.  ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള കായിക മത്സരങ്ങള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ ജൂബിലി ഹാളിലും നടത്തും. അസ്ഥി വൈകല്യമുള്ളവര്‍, കാഴ്ച വൈകല്യമുള്ളവര്‍, കേള്‍വി സംസാര വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് 50 മീറ്റര്‍ ഓട്ടം, 50 മീറ്റര്‍ നടത്തം, ഷോട്ട്പുട്ട്, ലളിത ഗാനം, മിമിക്രി, ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്വകാര്യ ബസ്സുകളില്‍ സൗജന്യ യാത്ര സൗകര്യം ലഭിക്കും. താല്‍പര്യമുള്ളവര്‍ രാവിലെ ഒമ്പതിന് സ്‌കൂളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936 205307. വൈകീട്ട് 4ന് നടക്കുന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും.

date