ഉപ തെരഞ്ഞെടുപ്പ്; സി.എം വിജയകുമാര്‍, പി.ഇന്ദിര എന്നിവര്‍ വിജയിച്ചു
ബേഡടുക്ക ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ബീബുംങ്കാലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ഥി സി.എം വിജയകുമാര്‍(ബിജു തായത്ത്) വിജയിച്ചു. 543 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് ഐയിലെ സി.കുഞ്ഞികൃഷ്ണനെ പരാജയപ്പെടുത്തിയത്. സി.എം വിജയകുമാറിന് 728 വോട്ടും സി.കുഞ്ഞികൃഷ്ണന് 185 വോട്ടും ബിജെപിയിലെ പി.സദാശിവന് 143 വോട്ടുകളുമാണ് ലഭിച്ചത്. ആകെ 1056 വോട്ടുകളാണ് ബീബുംങ്കാലില്‍ പോള്‍ ചെയ്തത്.
കയ്യൂര്‍ -ചീമേനി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ചെറിയാക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ(എം) സ്ഥാനാര്‍ഥി പി.ഇന്ദിര 300 വോട്ടുകളുടെ ഭൂപിപക്ഷത്തില്‍ വിജയിച്ചു. പി.ഇന്ദിരയ്ക്ക് 657 വോട്ടും കോണ്‍ഗ്രസ് ഐയിലെ പ്രിയ.കെ 357 വോട്ടും നേടി. ചെറിയക്കരയില്‍ 1014 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.
ബീബുംങ്കാല്‍ വാര്‍ഡില്‍ 81.71 ശതമാനവും ചെറിയാക്കര വാര്‍ഡില്‍ 82.50 ശതമാനവും ആണ് വോട്ടിംഗ.്
- Log in to post comments