Skip to main content

പോസ്റ്റര്‍ രചനാ മത്സരം

  സമൂഹത്തില്‍ കണ്ടുപിടിക്കപ്പെടാതെ ഇപ്പോഴും കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളുമായി കഴിയുന്ന ആളുകളെ കണ്ടെത്തി പൂര്‍ണ്ണമായും കുഷ്ഠരോഗം നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ജില്ലയില്‍ ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ചക്കാലം നടക്കുന്ന എല്‍. സി. ഡി. സി. (ലെപ്രസി  കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍ ) പരിപാടിയുടെ പ്രചരണാര്‍ത്ഥം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ നാലിന് കാഞ്ഞങ്ങാട് നഴ്‌സിംഗ് സ്‌കൂളില്‍ രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. 
    ശരീരത്തില്‍ കാണപ്പെടുന്ന നിറം മങ്ങിയതോ ചുവന്നതോ തടിച്ചതോ സ്പര്‍ശനശേഷി കുറഞ്ഞതോ ആയ പാടുകള്‍ കുഷ്ഠരോഗ ലക്ഷണമാകാം, കുഷ്ഠരോഗം മറ്റു രോഗങ്ങളെപ്പോലെ ആര്‍ക്കു വേണമെങ്കിലും പിടിപെടാം. എന്നിരുന്നാലും പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. നേരത്തേ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയാന്‍ കഴിയും. കുഷ്ഠരോഗത്തിനുള്ള വിവിധ ഔഷധ ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കാം.  എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം പോസ്റ്ററുകള്‍. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പോസ്റ്റര്‍ രചനയ്ക്ക് ആവശ്യമായ വസ്തുക്കളും  കോളേജ്പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക. 9567795075

date