Skip to main content

നിയമ ലംഘനം നടത്തുന്ന മോട്ടോര്‍ സൈക്കില്‍ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും

ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്നുമുതല്‍(ഡിസംബര്‍ ഒന്നു) തുടര്‍ച്ചയായി വാഹന പരിശോധന നടത്തും.  നിശ്ചിത മാതൃകയില്‍ നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാതെയും ഹെല്‍മറ്റ് ധരിക്കാതെയും ഓവര്‍ സ്പീഡിലും മോഡിഫിക്കോഷന്‍ ചെയ്തും നിയമ ലംഘനങ്ങള്‍ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കെതിരെ പോലീസ്- മോട്ടോര്‍ വാഹനം- റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലാ കളകക്ടറുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തി നിയമ നടപടികള്‍ സ്വീകരിക്കും.

date