Skip to main content

ഹജ്ജ് അപേക്ഷ: ഡിസംബര്‍ 12 വരെ സമര്‍പ്പിക്കാം

 2019 ല്‍  ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 12 നകം അപേക്ഷ സമര്‍പ്പിക്കണം. ഡിസംബര്‍ 12 നുള്ളില്‍ 70 വയസ് തികയുന്നവര്‍ക്ക് നേരിട്ട് അനുമതി ലഭിക്കുന്ന റിസര്‍വേഷന്‍ കാറ്റഗറിയിലും 45 വയസ് തികയുന്ന സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ കുറഞ്ഞത് 4 സ്ത്രീകള്‍ക്ക് മാത്രമായി അപേക്ഷിക്കാവുന്ന കാറ്റഗറിയിലും അപേക്ഷിക്കാം. 
    അപേക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സൗജന്യ സേവനങ്ങളും നല്‍കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് ട്രയിനര്‍മാര്‍ സൗജന്യ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ 12 ന് മൂന്ന്   മണിക്ക്  അകം ലഭിക്കണം. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ് കാറ്റഗറിയില്‍പെട്ട 70 വയസ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് -9446640644. ഏകദിന ഹജ്ജ് ഹെല്‍പ് ഡെസ്‌ക്കുകള്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ 9446111188 എന്ന നമ്പറിലും വിളിക്കുക.

date