Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മഞ്ചേശ്വരം താലൂക്കിലുളള ബഡാജെയിലെ ബഡാജെ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും, കാസര്‍കോട് താലൂക്കിലുളള കുമ്പാഡജെയിലെ ആളിഞ്ചെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്കും, പാരമ്പര്യേതര ട്രസ്റ്റിമാരുടെ  നിയമനത്തിന് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.      അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 19 ന് വൈകുന്നേരം 5 നകം ലഭിക്കണം.  അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ് സൈറ്റില്‍ നിന്നും, നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷറുടെ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. നേരത്തേയുള്ള വിഞ്ജാപനം പ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 

date