Skip to main content

കന്നട വിദ്യാര്‍ത്ഥികളെ അനുമോദിക്കും

എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കേരളത്തിലെയും, ഗോവയിലെയും കന്നട മീഡിയം വിദ്യാര്‍ത്ഥികളെ കന്നട ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു.  കേരളത്തില്‍നിന്നും 95 വിദ്യാര്‍ത്ഥികളെയും  ഗോവയില്‍ നിന്ന് ആറു വിദ്യാര്‍ത്ഥികളെയും ആണ് ഇത്തവണ അനുമോദിക്കുന്നത്.  നാളെ(02) രാവിലെ 11ന് ഇടനീരിലെ ഇടനീര്‍ മഠം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നത്.  ചടങ്ങ് കര്‍ണ്ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി ഡോ.ജയമാല ഉദ്ഘാടനം ചെയ്യും.  കേരള-റവന്യൂ വകുപ്പ്  മന്ത്രി  ഇ. ചന്ദ്രശേഖരന്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.  എന്‍.എ. നെല്ലിക്കുന്ന്  എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ കന്നട ഡെവല്പ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ പ്രൊഫ.എസ്.ജി.സിദ്ധരാമയ്യ മുഖ്യപ്രഭാഷണം നടത്തും.  കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

 

date