കിക്മയിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സർവകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
അൻപത് ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാല ബിരുദവും, കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവർക്കും, അതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറവും, പ്രോസ്‌പെക്റ്റസും കോളേജിൽ നിന്നും നേരിട്ടോ, വെബ്‌സൈറ്റിൽ ഓൺലൈനായോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, കിക്മ, നെയ്യാർഡാം എന്ന വിലാസത്തിൽ ഡിസംബർ 10 നകം സമർപ്പിക്കണം. ഫോൺ: 8547618290, 9995302006.
പി.എൻ.എക്സ്. 5324/18
- Log in to post comments