Post Category
സ്വച്ഛത ഹി സേവ 2025 ലോഗോ പ്രകാശനം
സ്വച്ഛത ഹി സേവ 2025 ക്യാമ്പയിന്റെ ഭാഗമായി 'ശുചിത്വോത്സവം' ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ അനില്‍കുമാര്‍, ഐ.ഇ.സി കോര്‍ഡിനേറ്റര്‍ ശ്രുതി, പ്രോഗ്രാം ഓഫീസര്‍ ഷാനവാസ്, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യാനോഗ്രഫി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വച്ഛത ഹി സേവാ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയക്രമം പാലിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാര്‍ഗനിര്‍ദ്ദേശപ്രകാരം നടത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
date
- Log in to post comments