Skip to main content

            മലമ്പുഴ നിയോജകമണ്ഡലം :  അവലോകന യോഗം ചേര്‍ന്നു

 

    മലമ്പുഴ നിയോജകമണ്ഡലത്തിലെ സാമൂഹിക നീതി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവലോകന യോഗം ചേര്‍ന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ കൃത്യസമയത്ത് ഗുണഭോക്താക്കളിലെത്തിക്കുന്നതിനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കുന്നതിന വിവിധതല പ്രവര്‍ത്തനങ്ങളുടെ ഏകോപനം സാധ്യമാക്കുന്നത് സംബന്ധിച്ചും  എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടുപയോഗിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി.  ആദിവാസി മേഖലയിലെ പോഷകാഹാരക്കുറവ് മറ്റ് സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയ്ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി. മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസര്‍ പി.റ്റി.ലതാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി.എസ്.അച്ചുതാനന്ദന്‍റെ പി.എ. എന്‍.അനില്‍കുമാര്‍, പേഴ്സനല്‍ സ്റ്റാഫ് അംഗം ശശി , വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.

date