Skip to main content

അറിയിപ്പ്

  ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷ സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ /പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകള്‍, മറ്റ് അര്‍ഹതാ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രം/ സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2794818.
 

 

date