Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം  

 ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ ട്രേഡിലെ ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.   യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/ ബി-വോക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം  സെപ്റ്റംബര്‍ 22ന് രാവിലെ 11 ന്  നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:  0474 2712781.
 

 

date