Skip to main content

 തീയതി നീട്ടി

 സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്നവരുമായ അംഗങ്ങളുടെ മക്കളില്‍ 2025-2026 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്‌ടോബര്‍ 10 വരെ നീട്ടി.  എസ്.എസ്.എല്‍.സി പാസായതിനുശേഷം സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിനു ഉപരിപഠനം നടത്തുന്നവരായിരിക്കണം.      http://services.unorganisedwssb.org/index.php/home മുഖേന അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. ഫോണ്‍: 0474-2749847.
 
 
 

date