ജല അതോറിറ്റിയില്‍ കെമിസ്റ്റ് നിയമനം
ജില്ലയിലെ ജല അതോറിറ്റിയുടെ വിവിധ ജല പരിശോധനാ ലാബുകളിലേക്ക് ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍, ടെക്‌നിക്കല്‍ മാനേജര്‍ (കെമിക്കല്‍) തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബര്‍ 24 രാവിലെ 11ന് മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജല അതോറിറ്റി മലപ്പുറം ജില്ലാ ലാബില്‍ നടക്കും. ബി.എസ്.സി. കെമിസ്ട്രിയും ജല പരിശോധനമേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.സി. കെമിസ്ട്രി യോഗ്യതയുള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം മതി. പ്രായപരിധി-നാല്പത്തിയെട്ട് വയസ്. ഐ.എസ്.ഒ. പരിശീലനം അഭികാമ്യം. ഡെപ്യൂട്ടി ക്വാളിറ്റി മാനേജര്‍ തസ്തികയില്‍ 20,000 രൂപയും ടെക്‌നിക്കല്‍ മാനേജര്‍ തസ്തികയില്‍ 18,000 രൂപയുമാണ് പ്രതിമാസ വേതനം. താത്പര്യമുള്ളവര്‍ യോഗ്യതയും വയസ്സും തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും ബയോഡാറ്റയും അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0495-2374570.
- Log in to post comments