വിഷന്‍ 2031 സംഘാടക സമിതി രൂപീകരണയോഗം 23 ന്
കേരളത്തിന്റെ ഭാവി വികസനകാഴ്ച്ചപ്പാട് രൂപീകരിക്കുന്നതിനും ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിനുമായി തൊഴിലുംനൈപുണ്യവും വകുപ്പ് ഒക്ടോബര്‍ 30 ന് കൊല്ലത്ത് വിഷന്‍ 2031 സെമിനാര്‍ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ സുഗമമായ നടത്തിപ്പിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (സെപ്റ്റംബര്‍ 23) വൈകീട്ട് നാലിന് കൊല്ലം സി കേശവന്‍ ടൗണ്‍ ഹാള്‍ അനക്‌സില്‍ ചേരും.
ധനകാര്യവകുപ്പു മന്ത്രി കെ എന്‍ ബാലഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എം എല്‍ എ മാരായ എം നൗഷാദ്, എം മുകേഷ്, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, വിവിധ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍മാര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഉന്നതതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും.
- Log in to post comments