Skip to main content

ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തി

 

ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 80 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴ ഇനത്തില്‍ 206000 രൂപ ഈടാക്കി. ജി.എസ്.ടി നിലവില്‍ വന്ന സാഹചര്യത്തില്‍ പായ്ക്ക് ചെയ്ത ഉല്‍പന്നങ്ങള്‍ക്ക്  അമിത വില ഈടാക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രത്യേക പരിശോധന നടത്തിയത്. പായ്ക്ക് ചെയ്ത മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെയുളള ഉല്‍പ്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കിയതിന് 15 വ്യാപാരികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍              ചെയ്തിട്ടുണ്ട്. മണ്ഡലമകര വിളക്ക് ഉത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളായ എരുമേലി, ഏറ്റുമാനൂര്‍, വൈക്കം, കടപ്പാട്ടൂര്‍, തിരുനക്കര എന്നീ കേന്ദ്രങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ഊര്‍ജ്ജിതമാക്കി. എരുമേലിയില്‍ നടത്തിയ പരിശോധനയില്‍ അമിതവില ഈടാക്കി പായ്ക്ക് ചെയ്ത ഉല്പന്നങ്ങള്‍ വില്പന നടത്തിയതിന് അഞ്ച് വ്യാപാരികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

മണ്ഡല മകര വിളക്ക് സീസണ്‍ അവസാനിക്കും വരെ എരുമേലിയില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. പരിശോധനയ്ക്ക് അസി. കണ്‍ട്രോളര്‍മാര്‍ നേതൃത്വം നല്‍കി. ജില്ലയിലെ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് ബന്ധപ്പെടേണ്ട നമ്പരുകള്‍ -അസി. കണ്‍ട്രോളര്‍, കോട്ടയം (8281698044), അസി. കണ്‍ട്രോളര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, കോട്ടയം (8281698051), സീനിയര്‍ ഇന്‍സ്‌പെക്ടര്‍, കോട്ടയം (8281698045), ഇന്‍സ്‌പെക്ടര്‍, കോട്ടയം (8281698046), ഇന്‍സ്‌പെക്ടര്‍ ചങ്ങനാശ്ശേരി താലൂക്ക് (8281698047), ഇന്‍സ്‌പെക്ടര്‍ വൈക്കം താലൂക്ക് (8281698048),  ഇന്‍സ്‌പെക്ടര്‍ മീനച്ചില്‍ താലൂക്ക് (8281698049), ഇന്‍സ്‌പെക്ടര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് (8281698050)  

                                                    (കെ.ഐ.ഒ.പി.ആര്‍-2041/17)

date