Post Category
മത്സ്യവിത്ത് നിക്ഷേപിച്ചു
നദികള്‍, പൊതുജലാശയങ്ങള്‍ എന്നിവയിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനും ഉള്‍നാടന്‍ മത്സേ്യാത്പാദന വര്‍ധനവിനുമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പുറമറ്റം ഗ്രാമപഞ്ചായത്തിലെ മണിമലയാറ്റില്‍ കോമളം കടവില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളില്‍പ്പെട്ട മൂന്ന് ലക്ഷം കാര്‍പ്പ് മത്സ്യവിത്തുകളാണ് നിക്ഷേപിച്ചത്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല മാത്യൂസ്, പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജേക്കബ്, തദ്ദേശഭരണ ഭാരവാഹികളായ ജിജി മാത്യു, രജനി ജയരാജന്‍, ആഷാജയപാലന്‍, റെയ്ച്ചല്‍ ബോബന്‍, സജി ചാക്കോ, വിനീത് കുമാര്‍, അജിത് പ്രസാദ്, ജില്ലാ ഫിഷറീസ് ഓഫീസര്‍ എസ്.പ്രിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3909/18)
date
- Log in to post comments