ആയുര്‍വേദദിന വാരാചരണം; സ്ക്രീനിങ്ങും മെഡിക്കല്‍ ക്യാമ്പും 24ന്
ദേശീയ ആയുര്‍വേദദിന വാരാചരണത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 24ന് കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കായി ബോണ്‍ മിനറല്‍ ഡെന്‍സിറ്റി, പെരിഫറല്‍ ന്യൂറോപ്പതി എന്നിവയുടെ സ്ക്രീനിങ്ങും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. കലക്ടറേറ്റിലെ ആത്മ ഹാളില്‍ രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷനാകും.
‘ആയുര്‍വേദ ആന്‍ഡ് കോസ്മെറ്റോളജി' വിഷയത്തില്‍ ഡോ. ടി.സി. ആര്‍ച്ചാലത ക്ലാസ് നയിക്കും. എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. വി ബിന്ദു, നാഷണല്‍ ആയുഷ് മിഷന് ഡി.പി.എം ഡോ.പി.പൂജ, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. ആര്.ജയഗീത, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അച്ചാമ്മ ലെനു തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ദേവ്കിരണ്‍, ആയൂര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. മനേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments