Post Category
എയ്ഡ്‌സ് ദിനാചരണം: ദീപം തെളിയിച്ചു
ലോക എയ്ഡ്‌സ് ദിനാചരണ പരിപാടികളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ദീപം തെളിയിച്ചു. നഗരസഭാധ്യക്ഷ അഡ്വ.ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എന്‍.പത്മകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, ജില്ലാ മലേറിയ ഓഫീസര്‍ രാജശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 3910/18)
date
- Log in to post comments