Skip to main content

സ്വയം തൊഴില്‍ വായ്പ

സംസ്ഥാന പട്ടികജാതി-വര്‍ഗ വികസന കോര്‍പ്പറേഷന്റെ  ജില്ലാ കാര്യാലയത്തില്‍  കരുനാഗപ്പളളി, കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ നിന്നുളള തൊഴില്‍രഹിതരായ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം.  പ്രായപരിധി: 18-55 വയസ്. നാല്  മുതല്‍ ആറ് ശതമാനം വരെ പലിശ നിരക്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് വായ്പ അനുവദിക്കുക.   വിവരങ്ങള്‍ക്ക്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍, കൊല്ലം.  ഫോണ്‍: 0474 - 2764440, 9400068502.
 

 

date