Skip to main content

കായിക പരിശീലകര്‍ക്കും ജേതാക്കള്‍ക്കും ആദരവ് 27ന്; മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

 ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ബോക്‌സിംഗ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27ന് വൈകിട്ട് അഞ്ചിന് ചിന്നക്കട ബസ് ബേയില്‍   കായിക പരിശീലകരെയും ജേതാക്കളെയും  ആദരിക്കുന്നു.  ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ വനിതാ ടീമിന്റെ മുഖ്യ പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ഡി.ചന്ദ്രലാല്‍,   ദേശീയ വനിതാ ബോക്‌സിംഗ് പരിശീലന ക്യാമ്പ് അംഗമായ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍- ജില്ലാ സ്‌പോര്‍ട്‌സ് അക്കാഡമി പരിശീലകനുമായ ആര്‍.കെ മനോജ് കുമാര്‍,  ഏഷ്യന്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ നേടിയ അഖില്‍ എന്നിവരെയാണ് ആദരിക്കുന്നത്.  ചടങ്ങ് ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.  ദേശീയ തലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കിയ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലെയും കൊല്ലം സായ് സെന്ററിലേയും കായികതാരങ്ങള്‍ക്കും അനുമോദനം നല്‍കും.  എം.എല്‍.എമാര്‍, മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സ്‌പോര്‍ട്‌സ്  കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

date