Skip to main content

പി എസ്‌ സി അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) എല്‍ പി എസ്‌ (കാറ്റഗറി നമ്പര്‍ 229/16) തസ്‌തികയുടെ 2018 സെപ്‌തംബര്‍ 28 ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ അഭിമുഖം ഡിസംബര്‍ 5, 6 തീയതികളില്‍ തൃശൂര്‍ ജില്ലാ പി എസ്‌ സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ എസ്‌ എം എസ്‌, പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ട്‌. ഉദ്യോഗാര്‍ത്ഥികള്‍ അഡ്‌മിഷന്‍ ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എത്തണമെന്ന്‌ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ്‌ ടീച്ചര്‍ (അറബിക്‌) എല്‍ പി എസ്‌ (കാറ്റഗറി നമ്പര്‍ 230/16) തസ്‌തികയുടെ 2018 സെപ്‌തംബര്‍ 3 ന്‌ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവരുടെ അഭിമുഖം ഡിസംബര്‍ 7 ന്‌ തൃശൂര്‍ ജില്ലാ പി എസ്‌ സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ എസ്‌ എം എസ്‌, പ്രൊഫൈല്‍ സന്ദേശം നല്‍കിയിട്ടുണ്ട്‌. ഉദ്യോഗാര്‍ത്ഥികള്‍ അഡ്‌മിഷന്‍ ടിക്കറ്റ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ എത്തണമെന്ന്‌ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date