Skip to main content

തൊഴിലുറപ്പു പദ്ധതി: റാന്നി ബ്ലോക്കില്‍ കില ഇറ്റിസി പരിശീലനം

 

കൊട്ടാരക്കര കില ഇറ്റിസിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ച്  പരിശീലനം നടത്തി.  റാന്നി ബ്ലോക്ക് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട   ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, തൊഴിലുറപ്പു  ജീവനക്കാര്‍, തെരഞ്ഞെടുക്കപ്പെട്ട മേറ്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്.  തൊഴിലുറപ്പു പദ്ധതി നടത്തിപ്പ് സംബന്ധിച്ച ഫീല്‍ഡ് തല പ്രശ്‌ന പരിഹാരത്തിന് പ്രാധാന്യം നല്‍കിയുള്ള പരിശീലനം സംഘാടനം, പങ്കാളിത്തം  എന്നിവ കൊണ്ടും ശ്രദ്ധേയമായി. 

റാന്നി  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു  ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര  കില ഇറ്റിസി പ്രിന്‍സിപ്പല്‍ ജി.കൃഷ്ണകുമാര്‍ ആമുഖപ്രസംഗം നടത്തി. ബി ഡി ഒ കെ.വി.നാരായണന്‍, റിട്ട. ഡെപ്യൂട്ടി ഡവലപ്‌മെമെന്റ് കമ്മീഷണര്‍ സി.ശശിധരന്‍ പിള്ള, ജോ. ബിഡിഒ കെ.റ്റി. കൃഷ്ണന്‍കുട്ടി, എല്‍.സമീറ,  ഡോ. ജുനാ പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

                 (പിഎന്‍പി 3919/18)

date