Skip to main content

ഹിന്ദി ഡി.എല്‍.എഡ്: സ്വാശ്രയ സ്ഥാപനങ്ങള്‍ അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (ഡി.എല്‍.എഡ്) കോഴ്സിലേക്ക് 2025-27 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മലബാര്‍ ഹിന്ദി പ്രചാര കേന്ദ്രം കൊണ്ടോട്ടി, പെര്‍ഫെക്റ്റ് ഹിന്ദി ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പെരിന്തല്‍മണ്ണ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പത്തനംതിട്ട എന്നിവയാണ് സെന്ററുകള്‍.

ഹിന്ദി രണ്ടാം ഭാഷയായുള്ള പ്ലസ് ടു/ അഡീഷണല്‍ ഭാഷ ഹിന്ദിയോടെയുള്ള എസ്.എസ്.എല്‍.സി.യും പ്ലസ് ടുവും/ പ്ലസ് ടുവും ദക്ഷിണ ഭാരതി ഹിന്ദി പ്രചാര സഭയുടെ പ്രവീണ്‍ പരീക്ഷ വിജയം/ പ്ലസ് ടുവും കേരള ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷാ വിജയം/ പ്ലസ് ടുവും ദക്ഷിണ ഭാരതി ഹിന്ദി പ്രചാര സഭയുടെ രാഷ്ട്രഭാഷ വിശാരദ് പരീക്ഷാ വിജയം/ പ്ലസ്ടുവും കേരള ഹിന്ദി പ്രചാരസഭയുടെ ഹിന്ദി ഭൂഷന്‍ പരീക്ഷ വിജയം/ പ്ലസ് ടുവും കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്നതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ബിരുദം/ബിരുദാനന്തര ബിരുദം/ തത്തുല്യമായ യോഗ്യതയുള്ള 17നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  

ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷവും മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് മൂന്നുവര്‍ഷവും ഇളവ് അനുവദിക്കും. അംഗീകാരമുള്ള ടീച്ചിങ് സര്‍വീസ് ഉള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ സര്‍വീസ് കാലാവധിയുടെ അത്രയും വര്‍ഷം ഇളവ് ലഭിക്കും. മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 11ന് വൈകിട്ട് അഞ്ചിന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ലഭിക്കണം.

date