Skip to main content

ഭിന്നശേഷി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നാളെ (ഡിസംബർ 3)

 

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും മികച്ച റിസോഴ്‌സ് അധ്യാപകർക്കായി സമഗ്രശിക്ഷ ഏർപ്പെടുത്തിയ അവാർഡ് വിതരണവും നാളെ (ഡിസംബർ മൂന്ന്) തിരുവനന്തപുരം വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.  രാവിലെ 10 മണി മുതൽ ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.

പി.എൻ.എക്സ്. 5346/18

date