Skip to main content

കലാവിസ്മയമാകാൻ 'സർഗ്ഗോത്സവം 2018'  നാളെ (ഡിസംബർ 3) മുതൽ

 

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സംസ്ഥാന കലാമേളയായ 'സർഗ്ഗോത്സവം 2018' ഡിസംബർ 3, 4, 5 തിയതികളിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കും.  മേളയുടെ ഉദ്ഘാടനം നാളെ (ഡിസംബർ 3) രാവിലെ 11 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. കെ. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിക്കും.  സർഗ്ഗോത്സവത്തിന് ആരംഭം കുറിച്ച് രാവിലെ 9 മണിക്ക് സാംസ്‌കാരിക ഘോഷയാത്ര വെള്ളയമ്പലത്ത് നിന്നാരംഭിച്ച് സർഗ്ഗോത്സവ നഗരിയിലെത്തും.  മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ 1321 വിദ്യാർത്ഥികൾ മാറ്റുരയ്ക്കും.  സീനിയർ വിഭാഗത്തിൽ 20 ഇനങ്ങളിലും ജൂനിയർ വിഭാഗത്തിൽ 12 ഇനങ്ങളിലുമാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.  സമാപന സമ്മേളനം ഡിസംബർ അഞ്ചിന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്സ്. 5347/18

date