Post Category
ആധാര്‍ സീഡിങ്/ഓതന്റിക്കേഷന്‍ പൂര്‍ത്തീകരിക്കണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ ഗുണഭോക്താക്കള്‍ ആധാര്‍ സീഡിങ്/ഓതന്റിക്കേഷന്‍ പൂര്‍ത്തീകരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പെന്‍ഷന്‍ പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സെപ്റ്റംബര്‍ 30 നകം ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം. ഫിംസില്‍ രജിസ്റ്റര്‍ ചെയ്യാത്ത പെന്‍ഷന്‍കാര്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ സീഡിങ്/ഓതന്റിക്കേഷന്‍ നടത്താത്തവര്‍ക്ക് തുടര്‍പെന്‍ഷന്‍ ലഭിക്കില്ലെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ജില്ലയിലെ ഫിഷറീസ് ഓഫീസുകള്‍: മയ്യനാട് (9497715521), തങ്കശ്ശേരി (9497715522), നീണ്ടകര(9497715523), ചെറിയഴിക്കല്‍(9497715524), കുഴിത്തുറ (9497715525), കെ.എസ്.പുരം ( 9497715526), പടപ്പക്കര (9497715527).
date
- Log in to post comments