Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2024-2025 വര്‍ഷം പി.ജി, പ്രൊഫഷണല്‍ കോഴ്സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയവര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ ക്ഷേമനിധി അംഗത്തിന്റെ അപേക്ഷ, മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, അപേക്ഷകന് വിദ്യാര്ഥിയുമായുളള ബന്ധം തെളിയിക്കുന്ന എസ്.എസ്.എല്‍.സി ബുക്ക്/ റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അപേക്ഷകന്റെ ഫോണ്‍ നമ്പര്‍, വിദ്യാര്‍ഥിയുടെ ഫോട്ടോ സഹിതം ഒക്ടോബര്‍ 10നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കശുവണ്ടണ്ി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം-691001 വിലാസത്തിലോ chiefofficecashew@gmail.com ലോ സമര്‍പ്പിക്കണം. ഫോണ്‍: 0474-2743469.
date
- Log in to post comments