Post Category
കൈത്തറി ചിത്രരചനാ മത്സരം
കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കൈത്തറി ചിത്രരചനാ മത്സരം കൊല്ലം ടൗണ്‍ യുപി സ്‌കൂളില്‍ സംഘടിപ്പിക്കും. അതത് സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ ഒമ്പതിന് സ്‌കൂളില്‍ എത്തണം. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് മത്സരം. ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് പുരസ്‌കാരവും സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. ഫോണ്‍: 9446374341.
date
- Log in to post comments