Post Category
തേനീച്ച കൃഷി; അപേക്ഷ ക്ഷണിച്ചു
കശുമാവ് തോട്ടങ്ങളില്‍ തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കശുമാവ് കര്‍ഷകര്‍ക്ക് 40 ശതമാനം സബ്‌സിഡിയോടെ സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സി തേനീച്ച കോളനികളും ഉപകരണങ്ങളും ഹോര്‍ട്ടി കോര്‍പ്പിന്റെ സഹകരണത്തോടെ നല്‍കുന്നു. 60 ശതമാനം തുക കര്‍ഷകര്‍ വഹിക്കണം. അപേക്ഷാ ഫോം www.ksacc.kerala.gov.in ലും ജില്ല ഫീല്‍ഡ് ഓഫീസിലും ലഭിക്കും. ചെയര്‍മാന്‍, കെ.എസ്.എ.സി.സി, അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കല്‍ വെസ്റ്റ്, കൊല്ലം- 691001 വിലാസത്തില്‍ ഒക്ടോബര്‍ 20 നകം ലഭിക്കണം. ഫോണ്‍: 0474-2760456, 9496046000, 9496047000.
date
- Log in to post comments