Skip to main content

 ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം

കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്ക് സൗജന്യമായി ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം നല്‍കുന്നു. കാലാവധി: അഞ്ചു ദിവസം. കാഡ്‌കോയുടെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. യോഗ്യത : പത്താം ക്ലാസ്. കുറഞ്ഞ പ്രായപരിധി : 18 വയസ്. ഒക്ടോബര്‍ നാലിന് രാവിലെ 10.30ന് ഉമയനല്ലൂര്‍ കാഡ്‌കോ ദക്ഷിണമേഖലാ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.   വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോണ്‍: 0474 2743903.
 

 

date