ലോക എയ്ഡ്‌സ് ദിനം ആചരിച്ചു.
എച്ച്.ഐ.വി. ബാധ നേരത്തെ കണ്ടെത്തി എയ്ഡ്‌സ് രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍,സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്താന്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് എല്ലാവരും തങ്ങളുടെ എച്ച്.ഐ.വി. സ്റ്റാറ്റ്‌സ് അറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ആരോഗ്യവകുപ്പിന്റെയും KSACS ന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണം മാനന്തവാടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് മുഖ്യാതിഥി ആയിരുന്നു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി. ജിതേഷ് എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി.അഭിലാഷ് പ്രതിജ്ഞ ചൊല്ലികൊടുത്തു.വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ ശോഭാരാജന്‍, സബ് കളക്ടര്‍ എന്‍.കെ.എസ്. ഉമേഷ് , ഡി.എം.ഒ. ഡോ. ആര്‍.രേണുക എന്നിവര്‍ സമ്മാനം നല്‍കി. ചടങ്ങില്‍ ഡോ.കെ.എസ്. അജയന്‍, റെഡ് ക്രോസ് സൊസെറ്റി ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ് ജോര്‍ജ്ജ് വാത്തുപറമ്പില്‍, സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂള്‍ പനമരം പ്രിന്‍സിപ്പാള്‍ ജ്ഞാനപ്രകാശം, ഫാത്തിമമാതാ നേഴ്‌സിംഗ് സ്‌കൂള്‍ സിസ്റ്റര്‍ ലിലിയ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി.സി.ബാലന്‍ എന്നിവര്‍ സംസാരിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ബോധവല്‍ക്കരണ ജാഥ മാനന്തവാടി ഫോറസ്റ്റ് ഓഫീസിന് സമീപം മാനന്തവാടി ഡി.വൈ.എസ്.പി. കെ.എം.ദേവസ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. കാട്ടിക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൂകാഭിനയം (മൈം), ജില്ലാ സുരക്ഷാ പ്രൊജക്ട് തയ്യാറാക്കിയ എച്ച്.ഐ.വി. ബാധിതനും സമൂഹവും എന്ന വീഡിയോ പ്രദര്‍ശനം, പനമരം സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അതിജീവനം എയ്ഡ്‌സ് ബോധവല്‍ക്കരണ സ്‌കിറ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫിസര്‍മാരായ ജില്ലാ മലേറിയ ഓഫീസര്‍ വി.ജി.അശോക് കുമാര്‍, ഡെപ്യൂട്ടി മാസ് മീഡിയാ ജാഫീസര്‍ ജാഫര്‍ ബി.റ്റി, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി പി.പി.യൂണിറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ കുറുക്കന്‍മൂല പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാ ടി.ബി.സെന്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ KSACS പ്രവര്‍ത്തകര്‍, ആഷാ, കുടുംബശ്രീ പ്രവര്‍ത്തകര്‍, റെഡ് ക്രോസ് പ്രവര്‍ത്തകര്‍, മേപ്പാടി വിംസ് നേഴ്‌സിംഗ് കോളേജ്, പനമരം സര്‍ക്കാര്‍ നേഴ്‌സിംഗ് സ്‌കൂള്‍, കല്‍പ്പറ്റ ഫാത്തിമ മാതാ നേഴ്‌സിംഗ് സ്‌കൂള്‍, ബത്തേരി അസംപ്ഷന്‍ നേഴ്‌സിംഗ് സ്‌കൂള്‍ മാനന്തവാടി മേരി മാതാ എന്‍.സി.സി.യൂണിറ്റ്, മാനന്തവാടി ഗവ. കോളേജ് എന്‍.സി.സി.യൂണിറ്റ്, മാനന്തവാടി വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്.പി.സി. & എന്‍.സി.സി. യൂണിറ്റ്, എം.ജി.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് & ഗൈഡ്‌സ്, റെഡ്‌ക്രോസ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കല്‍പ്പറ്റ മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ നടത്തിയ സ്‌നേഹദീപം തെളിയിക്കല്‍ ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക, ഗടഅഇട നോഡല്‍ ഓഫീസര്‍ ഡോ.ഷുബിന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍, മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗൈഡ്‌സ് ടീം പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ടി.ബി.ഓഫീസര്‍ ഡോ.ഷുബിന്‍ സ്വാഗതവും ജില്ലാ മാസ് മീഡിയാ ഓഫീസര്‍ കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.
ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് നെന്‍മേനി ഗവ.വനിത ഐ.ടി.ഐയില്‍ റെഡ്‌റിബണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ പി.എ സെബാസ്റ്റ്യന്‍ റാലി ഉദ്ഘാടനം ചെയ്തു.
- Log in to post comments