Skip to main content

ജില്ലാ ശിശുക്ഷേമ സമിതിയുടെ ശാസ്ത്ര- ചരിത്ര ശില്പശാല 27ന്

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാതലം മുതല്‍ പഞ്ചായത്ത് തലം വരെ വ്യത്യസ്തമായ സംഗമങ്ങളിലൂടെ, കുട്ടികളുടെ ശാസ്ത്ര ചരിത്ര വിജ്ഞാന സദസുകള്‍ സംഘടിപ്പിക്കുന്നു. അക്കാദമിക്ക് പദ്ധതികളുടെ പഠന ഘടകങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് ബാലവകാശ പ്രസ്ഥാനങ്ങളുടെയും, സന്നദ്ധ വിജ്ഞാന വിചക്ഷണരുടെയും ജില്ലാതല ശില്പശാല സെപ്തംബര്‍ 27, 28 തീയതികളില്‍ ശ്രീനാരായണഗുരു സാംസ്‌ക്കാരിക സമുച്ചയത്തില്‍ നടക്കും. രാവിലെ 10ന് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യതിഥിയാകും. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി. എല്‍. അരുണ്‍ ഗോപി മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്ര ചരിത്ര മേഖലകളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ശില്പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ജില്ലയിലെ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ശില്പശാലയുടെ സമാപനം സെപ്റ്റംബര്‍ 28ന് വൈകിട്ട് നാലിന് എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സര്‍ട്ടിഫിക്കറ്റ് വിതരണം സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ നിര്‍വഹിക്കും.  

 
 

date