Post Category
വാഹനജാഥ ഫ്ളാഗ് ഓഫ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഒക്ടോബര്‍ മൂന്ന് മുതല്‍ 31 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനജാഥ ചിന്നക്കട ബസ് ബേയ്ക്ക് സമീപം ബോര്‍ഡ് ചെയര്മാന് സി.കെ.ഹരികൃഷ്ണന് റാലി ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തില്‍ ഓട്ടോറിക്ഷ റാലിയും നടത്തി. ജില്ലാ ഉപദേശക സമിതി അംഗങ്ങളായ കെ.ശിവരാജന്, കെ.എന്‍.മോഹനന്, ശശിധരന്‍പിള്ള, ഡി.മഞ്ജുദാസ്, ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments