Skip to main content

വായനമത്സരം

 

  ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു.പി. വിദ്യാര്‍ഥികള്‍ക്കും വനിതകള്‍ക്കും വായനാമത്സരം സംഘടിപ്പിക്കും. ഗ്രന്ഥശാല-താലൂക്ക്- ജില്ല   തലങ്ങളിലായി നടക്കുന്ന  മത്സരത്തിന്റെ പ്രാഥമികതലം  സെപ്തംബര്‍ 28  ഉച്ചയ്ക്ക്  രണ്ട് മുതല്‍ നാല് വരെ ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളിലും നടക്കും.   പൊതുവിജ്ഞാനത്തേയും, തെരഞ്ഞെടുത്ത പുസ്തകങ്ങളേയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും മത്സരത്തിനുണ്ടാവുക.  ജില്ലയിലെ എല്ലാ അംഗഗ്രന്ഥശാലകളും യു.പി, വനിതാവായന മത്സരങ്ങള്‍ നടത്തണമെന്ന്  ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും, സെക്രട്ടറി എം. സലീമും അറിയിച്ചു.
 

date