Skip to main content

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: സ്ഥാപക ദിനാഘോഷം ഒക്ടോബര്‍ രണ്ടിന്

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാമത് സ്ഥാപക ദിനാഘോഷം ഒക്ടോബര്‍ രണ്ടിന് രാവിലെ 10 ന് കുരീപ്പുഴയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഡിറ്റോറിയത്തില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ വിഡിയോ സന്ദേശം ഉള്‍പ്പെടുത്തിയ ചടങ്ങില്‍  എം. മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലാണ് മുഖ്യാതിഥി.
പുതിയ അധ്യാപന നിര്‍മ്മിതബുദ്ധിയായ ‘ഡിജി ഗുരുവിനെ' പരിചയപ്പെടുത്തും. എം.ബി.എ, എം.സി.എ എന്നീ  പ്രൊഫഷണല്‍ പ്രോഗ്രാമുകളും  ബി.എ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എം.എസ്.ഡബ്ല്യു, ബി.എസ്സി മള്‍ട്ടിമീഡിയ, എം.എസ്സി മാത്തമാറ്റിക്‌സ് തുടങ്ങിയ പുതിയ അക്കാദമിക് കോഴ്‌സുകളുടെ പ്രഖ്യാപനവും നടത്തും.
എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, എം.നൗഷാദ് എം.എല്‍.എ, മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍,  വൈസ് ചാന്‍സലര്‍ വി പി ജഗതിരാജ്, ഡോ. ബി.ആര്‍.അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഘണ്ടാ ചക്രപാണി, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ഡോ. പി. എം. മുബാറക് പാഷ തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date