Post Category
കൈത്തറി ചിത്രരചനാ മത്സരം
കൈത്തറിവസ്ത്ര ഡയറക്ടറേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ച് രാവിലെ 10 മുതല്‍ 12 വരെ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ടൗണ്‍ യു.പി സ്‌കൂളില്‍ കൈത്തറി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. രാവിലെ 10 ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്യും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങളും സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരവും ലഭിക്കും. അതത് സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ ഒമ്പതിന് എത്തണം. ഫോണ്‍: 9446374341.
date
- Log in to post comments