Skip to main content

എം.പി ഫണ്ട്: 852.41  ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി

  എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശികവികസന ഫണ്ടില്‍ നിന്ന് എസ്.സി/എസ്.ടി വിഭാഗത്തിന് 152.43 ലക്ഷം രൂപ ഉള്‍പ്പെടെ 852.41 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. സ്‌കൂള്‍ ബസുകള്‍, കമ്പ്യൂട്ടറുകള്‍, ലാപടോപ്പുകള്‍, അംഗനവാടികള്‍, ആംബുലന്‍സുകള്‍ എന്നിവ ഉള്‍പ്പെടുന്നു.  പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ ആസൂത്രണസമിതി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.ആര്‍ ജയഗീതയും പങ്കെടുത്തു.
 

 

date