Skip to main content

അഭിമുഖം

പ•ന, തൃക്കരുവ, അഞ്ചല്‍   ഗ്രാമപഞ്ചായത്തുകളിലും പരവൂര്‍ മുനിസിപ്പാലിറ്റിയിലും പട്ടികജാതി പ്രൊമോട്ടര്‍മാരെ  താല്‍ക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു / തത്തുല്യം,  പ്രായപരിധി: 18- 40 വയസ്. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അതാത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായിരിക്കണം. മുന്‍വര്‍ഷങ്ങളില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിച്ച് അച്ചടക്കനടപടിയെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ടവര്‍ പങ്കെടുക്കേണ്ടതില്ല. ഓണറേറിയം: പ്രതിമാസം 10,000 രൂപ.  നിയമനകാലാവധി:  ഒരു വര്‍ഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, യോഗ്യത എന്നിവതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്‌ടോബര്‍ ആറിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  ഹാജരാകണം.  ഫോണ്‍: 0474 2794996.
 

5)

date