Skip to main content

എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രാഫ്റ്റ്‌സ് ഫെയര്‍ ഇന്നു (ആഗസ്റ്റ് ഒമ്പത്) മുതല്‍

കരകൗശല വികസന കോര്‍പ്പറേഷന്റെ കേന്ദ്ര എംപോറിയമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്നു (ആഗസ്റ്റ് ഒമ്പത്) മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ ക്രാഫ്റ്റ്‌സ് ഫെയര്‍ സംഘടിപ്പിക്കും. വൈകിട്ട് 4.30ന് തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. സന്തോഷ് ബാബു ക്രാഫ്റ്റ്‌സ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ആദ്യ വില്‍പന വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ.എന്‍. സതീഷ് നിര്‍വഹിക്കും. കരകൗശല ഉത്പന്നങ്ങളായ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും കുമ്പിള്‍ത്തടിയിലും തീര്‍ത്ത വിവിധതരം ശില്പങ്ങള്‍, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, അതിപുരാതനകാലം മുതലുള്ള നെട്ടൂര്‍ പെട്ടി, ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിയ ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.

പി.എന്‍.എക്‌സ്.3486/17

date