മാവൂര്‍ കോട്ടപ്പറമ്പ് നഗറില്‍ ഒരു കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പറമ്പ് നഗറില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പട്ടികജാതി വികസന വകുപ്പിന്റ
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപ്പറമ്പ് നഗറില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പില്‍ റസാക്, ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്തംഗം രജിത സത്യന്‍, ഗ്രാമപഞ്ചായത്ത് അംഗം എന്‍ രജിത, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ പി ശൈലേഷ്, കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ എന്‍ സുഷമ, സുരേഷ് പുതുക്കുടി, കെ ദിവാകരന്‍, കെ മോഹന്‍ദാസ്, പി പി അബ്ദുറഹിമാന്‍, സുനോജ് കുമാര്‍, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ കെ ഗോപാലന്‍, കെ ശാരദ എന്നിവര്‍ സംസാരിച്ചു. പദ്ധതി നിര്‍വഹണ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി സൈറ്റ് എന്‍ജിനീയര്‍ കെ കെ സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
- Log in to post comments