Skip to main content

കരുവാറ്റ പഞ്ചായത്ത് വികസന സദസ്സ് ഇന്ന് (04)

സംസ്ഥാന സർക്കാരിൻ്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നാടിൻ്റെ ഭാവി വികസനത്തിന് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഇന്ന് (4)  കരുവാറ്റ പഞ്ചായത്തിൽ നടക്കും. രാവിലെ 9.30 ന് കുമാരപുരം ഗവ. എൽ പി സ്കൂളിൽ (കടുവൻകുളങ്ങര എൽ.പി.സ്‌കൂൾ ആശ്വാസകേന്ദ്രം) ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു സദസ്സ് ഉദ്ഘാടനം ചെയ്യും. 

ഉദ്ഘാടന സമ്മേളനം, സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, വിവിധ വ്യക്തികളെ ആദരിക്കൽ, ചർച്ച, ചർച്ചകളുടെ ക്രോഡീകരണം എന്നിവ  സദസ്സിൻ്റെ ഭാഗമായി നടക്കും.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സനിൽകുമാർ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം എ ശോഭ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അനസ് അലി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രസ്സ് റിപ്പോർട്ട്  ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹയിൽ നിന്ന് തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി ഏറ്റുവാങ്ങും.  

റിസോഴ്സ് പെഴ്സൺ യു കെ റോണി   സംസ്ഥാന സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി പി ഹരിദാസ് പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുരേഷ് ഓപ്പൺ ഫോറം നയിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി പൊന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ വി സ്നേഹ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

date