Skip to main content

കൈനകരി കല്ലുപാലം കിഴക്ക് ആറു പങ്ക് റോഡ് നിർമ്മാണം തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കൈനകരി ഗ്രാമപഞ്ചായത്തിലെ  കല്ലുപാലം കിഴക്ക് ആറു പങ്ക് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം  തോമസ് കെ. തോമസ് എം.എൽ.എ നിർവഹിച്ചു. മുൻകാലങ്ങളിലൊന്നും നടക്കാത്തത്ര വികസന പ്രവർത്തനങ്ങളാണ് കുട്ടനാട്ടിൽ നടക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. 

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം.500 മീറ്ററാണ് റോഡിൻ്റെ നീളം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.സി പ്രസാദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. പ്രമോദ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date