Post Category
അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണം: ക്വിസ് മത്സരം 13ന്
തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം ക്യാഷ് പ്രൈസും പ്രശംസ പത്രവും സമ്മാനിക്കും. പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പാള്‍ അല്ലെങ്കില്‍ വകുപ്പ് മേധാവിയുടെ ശുപാര്‍ശ സഹിതം ഒക്ടോബര്‍ എട്ട് വൈകിട്ട് അഞ്ചിനകം രണ്ടുപേര്‍ ഉള്‍പ്പെടുന്ന ടീമുകളായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്: ildm.kerala.gov.in. ഫോണ്‍: 8547610005.
date
- Log in to post comments