Post Category
പ്രസംഗ-പ്രബന്ധ മത്സരം
അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍, കോളജ്തല പ്രസംഗ, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കൊല്ലം സര്‍ക്കിള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ 11ന് രാവിലെ 10ന് സഹകരണ യൂണിയന്‍ ഓഫിസില്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്) നടത്തും. 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് സ്‌കൂള്‍തലത്തില്‍ ഉള്‍പ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു, സഹകരണ പാരലല്‍ കോളജ്, മറ്റ് റഗുലര്‍ ബിരുദം, ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്നതാണ് കോളജ്തലം. 30ന് വൈകിട്ട് അഞ്ചിനകം 9446085393, 9605494773 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ പ്രിന്‍സിപ്പല്‍/ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രവും ഹാജരാക്കണം.
date
- Log in to post comments