Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡിലെ ഒഴിവിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗില്‍ ബി-വോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും/ഡി.ജി.ടിയില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡിലുള്ള എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11.30 ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2793714.
date
- Log in to post comments