Skip to main content

എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയിഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് ജില്ലയില്‍ റെയിഡുകളും വാഹനപരിശോധനയും ഊര്‍ജ്ജിതമാക്കി. കളളുഷാപ്പുകള്‍, വിദേശമദ്യ വില്പന ശാലകള്‍ അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. പ്രധാന റോഡുകളില്‍ 24 മണിക്കൂറും വാഹന പരിശോധനയുമുണ്ട്. ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നു.

വ്യാജമദ്യ-മയക്കുമരുന്ന് വില്പന, പൊതുസ്ഥലങ്ങളിലുളള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുളള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല്‍ തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്‌സൈസ് വകുപ്പിന്റെ  നേതൃത്വത്തില്‍ പോലീസ്-റവന്യൂ-വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.

മയക്കുമരുന്ന്, സ്പിരിറ്റ് കടത്ത്-വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായാല്‍ വിവരങ്ങള്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കാം. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണല്‍ 04842390657, 9447178059, അസി: എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) 04842627480, 9496002867,  ജില്ലാ കണ്‍ട്രോള്‍ റൂം 04842390657,  9447178059,  എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം 0484- 2393121, 94400069552, ആലുവ 0484-2623655, 9400069560, കൊച്ചി 0484-2215120, 9400069554, കുന്നത്തനാട് 0484-2591203, 9400069559, കോതമംഗലം 0485-2824419, 9400069562. 

date