Skip to main content

ചിത്രപ്രദര്‍ശനവും പ്രശ്‌നോത്തരിയും രാവിലെ 10.30 മുതല്‍ ഗാന്ധിജയന്തി വാരാഘോഷം ഒക്‌ടോബര്‍ ഒമ്പതിന് സമാപിക്കും

ജില്ലാതല ഗാന്ധിജയന്തി വാരാഘോഷം ഒക്‌ടോബര്‍ ഒമ്പതിന് വിപുല പരിപാടികളോടെ സമാപിക്കും. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ഗാന്ധിചരിത്ര ചിത്രപ്രദര്‍ശനം രാവിലെ 10.30ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് സിവില്‍ സ്റ്റേഷന്‍ വരാന്തയില്‍ ഉദ്ഘാടനം ചെയ്യും; 10.45 ന് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി നടത്തുന്ന ഗാന്ധിപ്രശ്‌നോത്തരിയും നയിക്കും. വിജയികള്‍ക്ക് മികവുറ്റ സാഹിത്യകൃതികള്‍ സമ്മാനമായി നല്‍കും.

date