പോരുവഴി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് എട്ടിന്
നാടിന്റെ വികസനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി പോരുവഴി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഒക്ടോബര്‍ എട്ടിന് നടക്കും. രാവിലെ ഒമ്പതിന് പോരുവഴി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുന്ദരേശന്‍ ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും.
വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ പ്രദര്‍ശിപ്പിക്കും. പോരുവഴി ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികസനരേഖ പ്രസിഡന്റ് ബിനു മംഗലത്ത് പ്രകാശനം ചെയ്യും. വിവിധ പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ പഞ്ചായത്ത് സെക്രട്ടറി സി.കെ.അജയകുമാര്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കും.
പോരുവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറബീവി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ പ്രതിഭകളെ ആദരിക്കും. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നമ്പൂരേത്ത് തുളസീധരന്‍ പിള്ള, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ ജോര്‍ജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് വരവിള, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന, പോരുവഴി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആര്‍. ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍.രാജേഷ്, അരുണ്‍ ഉത്തമന്‍, ഫിലിപ്പ്, കെ.ശാന്ത, സ്മിത, ശ്രീത സുനില്‍, നിഖില്‍ മനോഹര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments